ന്യൂഡൽഹി: ഇലക്ഷൻ കമ്മീഷൻ "ഠീക് കരോ' (തെരഞ്ഞെടുപ്പ് കമ്മീഷനെ ശുദ്ധീകരിക്കു) എന്ന ഹാഷ്ടാഗോടെ സമൂഹ മാധ്യമങ്ങളിൽ കോക്രോച്ച് ജനത പാർട്ടി ക്യാമ്പയിൻ ആരംഭിച്ചു.
"ഗ്യാനേഷ് ബ്രോ മതിയാക്കൂ’എന്ന അടിക്കുറിപ്പോടെ, ഇന്ന് ഡൽഹിയിൽ പ്രത്യേക വാർത്ത സമ്മേളനം നടത്തുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ സമൂഹമാധ്യമത്തിൽ കുറിച്ചു.
സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷും തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ കടുത്ത വിമർശനം ഉന്നയിച്ച് പോസ്റ്റുകൾ പങ്കുവച്ചു.
മാറ്റത്തിനായി ജനങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശം കവർന്നെടുത്ത ഗ്യാനേഷ് കുമാർ രാജ്യദ്രോഹിയാണെന്നും സൗരവ് ദാസ് പറഞ്ഞു.